റായ്പുര്‍: മതംമാറിയ ആദിവാസികള്‍ക്ക് ഛത്തീസ്ഗഡിൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുമെന്ന് ഭരണകൂടം. ഇതനുസരിച്ച് ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പട്ടികവര്‍ഗ സംവരണ ആനുകൂല്യങ്ങളും ഇവർക്ക് നഷ്ടപ്പെടും
ഇതിനുള്ള നിയമ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. നിയമ പരിഷ്ക്കരണം അത്യാവശ്യമാണെന്ന വാദവുമായാണ് ഭരണകക്ഷിയായ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മലയാളികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റു ചെയ്തതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

Comments are closed.