ജെറുസലേം: ഹമാസ് ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തെക്കുറിച്ച് ഇസ്രായേൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഗാസയിൽ സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ഹമാസിൽ സമ്മർദ്ദം വർദ്ധിച്ചുവരുന്നതായി നെതന്യാഹു അവകാശപ്പെട്ടത്. സൈനിക നീക്കങ്ങളാണ് ഹമാസിന്റെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നത്. ഇതാണ് ബന്ദികളെ വിട്ടയക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് നെതന്യാഹു പറഞ്ഞു.

Comments are closed.