Ultimate magazine theme for WordPress.

മിഷണറി ഗ്രഹാം സ്റ്റെയിന്‍സ് കൊലക്കേസിലെ പ്രായം കുറഞ്ഞ പ്രതി ഇന്ന് ക്രിസ്ത്യാനി

മനോഹർപൂർ: നവമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ഒഡിഷയിലെ ചെഞ്ചു ഹാന്‍സ്ദ എന്ന യുവാവിന്റെ മാനസാന്തരം. ലോകത്തെ ഞെട്ടിച്ച മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളേയും ചുട്ടുകൊന്ന സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതി. ക്രിസ്ത്യാനിയാണെന്ന് ഇപ്പോൾ സ്വയം പ്രഖ്യാപിക്കുന്ന ചെഞ്ചുവിന് സംഭവം നടക്കുമ്പോൾ പ്രായം പതിനാല്.

“നിര്‍ദ്ദോഷിയായ ആ മിഷണറിയെയും മക്കളേയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ എന്റെ ഹൃദയം തകർന്നിരുന്നു. ഇക്കാലം മുഴുവൻ ആ വേദനയിലാണ് ഞാൻ കഴിഞ്ഞത്. ഇതിനിടെ സ്നേഹനിധിയായ എന്റെ ഭാര്യ മരിച്ചു. രണ്ട് സഹോദരിമാരും ലോകത്തോട് യാത്ര പറഞ്ഞു. എനിക്ക് അടുത്ത ബന്ധുക്കളായി ആരുമില്ല. ഓരോ മരണവും എന്നെ വേദനിപ്പിച്ചു. ആശ്വാസം തേടി പലയിടത്തും ഞാൻ പോയി. എങ്ങുനിന്നും സമാധാനം കിട്ടിയില്ല. ഒടുക്കം രക്ഷതേടി ക്രിസ്തുവില്‍ അഭയം തേടി. ദൈവപൈതലായി. ക്രിസ്ത്യാനിയാകാൻ ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്റെ അന്തരാത്മാവിന്റെ പ്രേരണ കൊണ്ടു മാത്രമാണ് ഞാൻ ക്രിസ്ത്യാനിയായത്. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞ ഞാനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. മനുഷ്യരെ ദ്രോഹിക്കുന്ന പണികളാണ് എല്ലാം.” –
മാധ്യമ പ്രവർത്തകനായ ദയാശങ്കര്‍ മിശ്രയ്ക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിൽ ചെഞ്ചു പറഞ്ഞു.

ദാരാസിംഗ് എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന കൊലപാതകം ലോകത്തെ നടുക്കി. പതിനാലുകാരൻ ആയിരുന്ന ചെഞ്ചു പിന്നിട്ട് ഒമ്പത് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയിൽ ആയിരുന്നു

Sharjah city AG

Comments are closed.