വാഷിംഗ്ടൺ : ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായതായി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിൽ ഒരാഴ്ചയിലേറെ നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ചുവെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ അഭിപ്രായത്തിൽ ഇരു രാജ്യങ്ങളും അവരുടെ അന്തിമ ദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷം ഏകദേശം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും. ഇറാൻ വെടിനിർത്തൽ ആരംഭിച്ച് 12 മണിക്കൂറിനുശേഷം ഇസ്രായേലും അത് നടപ്പാക്കും. 24 മണിക്കൂറിന് ശേഷം യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി കണക്കാക്കും.

Comments are closed.