Ultimate magazine theme for WordPress.

അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പ്; ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ സ്വന്തമാക്കി സൂസൻ നൈനാൻ കോട്ടയം

കുമ്പനാട് : പിവൈപിഎ കേരളാ സ്‌റ്റേറ്റും ഗുഡ്ന്യൂസും സി റ്റി ഡബ്ല്യു മീഡിയ പ്രൊഡക്ഷൻസും സംയുക്തമായി നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിൽ സൂസൻ നൈനാൻ കോട്ടയം ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ സ്വന്തമാക്കി.
രണ്ടാം സമ്മാനമായ അര ലക്ഷം രൂപ ബീന ജോസഫിനും (തിരുവനന്തപുരം) മൂന്നാം സമ്മാനമായ കാൽ ലക്ഷം രൂപ ശാലിനി എസിനും (തിരുവനന്തപുരം) 4,5 സമ്മാനങ്ങളായ അയ്യായിരം രൂപ വീതം ബ്യുള ജോസഫിനും സാം വെസ്ലിക്കും ലഭിച്ചു.

ജൂൺ 21 ശനിയാഴ്ച കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധികരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമൻ അധ്യക്ഷത വഹിച്ചു. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പർ സജി മത്തായി കാതേട്ട് ഉദ്ഘാടനം ചെയ്ത ഗ്രാൻഡ് ഫിനാലയിൽ ജോയിന്റ് സെക്രട്ടറിമാരായിരിക്കുന്ന സന്ദീപ് വിളമ്പുകണ്ടം സ്വാഗതവും ലിജോ സാമൂവേൽ നന്ദിയും പ്രകാശിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, ജോയിന്റ് കോർഡിനേറ്റർ ആശിഷ് വർഗീസ്, സംസ്ഥാന സമിതി അംഗങ്ങളായ ബിജിൽ ജോർജി ചെറിയാൻ, സാം പ്രസാദ്, നീരജ് മാത്യൂസ്, മാത്യു ജോൺ കുണ്ടറ, വോളന്റീയേഴ്‌സ് എന്നിവർ വിവിധ നിലകളിൽ ഗ്രാൻഡ് ഫിനാലെ ഇവന്റിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഷെറിൻ കാഹളം, ഐ പി സി യു.കെ. അയർലണ്ട് റീജിയൻ കൗൺസിൽ മെമ്പർ അജിൻ തോമസ്, ഇവാ മോൻസി പി മാമ്മൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Sharjah city AG

Comments are closed.