ഡമാസ്ക്കസ്: മാസ്കസിലെ മാർ ഏലിയാസ് ക്രൈസ്തവ ദൈവാലയത്തിൽ ഉണ്ടായ ചാവേറാക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ദുരിതമനുഭവിച്ചവർക്കും പ്രസിഡന്റിന്റെയും അമേരിക്കൻ ജനതയുടെയും പേരിൽ അനുശോചനം അറിയിക്കുകയാണെന്നു സിറിയയ്ക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി തോമസ് ബരാക് ട്വീറ്റ് ചെയ്തു.
സഹിഷ്ണുതയുടെയും സംയോജനത്തിന്റെയും പുതിയ സിറിയൻ ഘടനയിൽ ഭീരുത്വവും ഭയാനകവുമായ പ്രവൃത്തികൾക്ക് സ്ഥാനമില്ലായെന്ന് തോമസ് ബരാക് കൂട്ടിച്ചേർത്തു. സൗദി, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ഇറ്റലി, ഫ്രാൻസ്, ബെൽജിയം, ജർമ്മനി തുടങ്ങീയ യൂറോപ്യൻ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

Comments are closed.