Ultimate magazine theme for WordPress.

വിനോദയാത്ര; മലയാളികൾ​ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ബസ് കെനിയയിൽ മറിഞ്ഞു: 6 മരണം

ദോഹ : ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്രപോയ മലയാളികൾ​ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ബസ് കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ മറിഞ്ഞു. അപകടത്തിൽ ആറു പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ​ഗുരുതരമാണ്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.

Sharjah city AG

Comments are closed.