Ultimate magazine theme for WordPress.

അബുദാബിയിൽ ആപ്കോണിന് പുതിയ നേതൃത്വം: പ്രസിഡണ്ട് പാ. ഡോ. അലക്സ്‌ ജോൺ; സെക്രട്ടറി ബ്ര.ജോ സി മാത്യു

അബുദാബി: അബുദാബിയിലെ പെന്തക്കോസ് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON 2025-27) പ്രസിഡണ്ടായി പാ. ഡോ. അലക്സ്‌ ജോണും (സീനിയർ പാസ്റ്റർ ഐ പി സി അബുദാബി) സെക്രട്ടറിയായി ബ്ര.ജോ സി മാത്യുവും, ട്രഷറാറായി ബ്ര.ജോൺ മാത്യുവും വൈസ് പ്രസിഡണ്ടായി ഡോ. ഷിബു വർഗീസും (ശാരോൻ ഫെല്ലോഷിപ്പ് അബുദാബി സെന്റർ പാസ്റ്റർ)  തെരെഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:  ജോയിൻറ് സെക്രട്ടറി: ബ്ര.ബിമിൻ ബെഞ്ചമിൻ, ജോയിൻറ് ട്രഷറർ: ബ്ര.ജാക്സൺ പീറ്റർ, ക്വയർ ലീഡർ: ബ്ര.റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് കൊയർ ലീഡേഴ്‌സ്: ഇവാ. പ്രസാദ് സോമരാജൻ, ബ്ര. ജോൺ ജേക്കബ്, ബ്ര. ജെയ്‌സൺ അഗസ്റ്റിൻ, യൂത്ത് ലീഡർ: ബ്ര. ലിൻജോ മാത്യു, മിഷൻ ഡയറക്ടർ: ബ്ര.എബ്രഹാം മാത്യു, അസ്സോസിയേറ്റു മിഷൻ ഡയറക്ടർ: ബ്ര. ജോബ്‌സൺ കുരിയൻ, പ്രയർ കോർഡിനേറ്റർസ്: പാസ്റ്റർ.നൈനാൻ പി മാത്യു, ഇവാ.റൊണാൾഡ്‌ ടി ബെഞ്ചമിൻ, ചാരിറ്റി കോഓർഡിനേറ്റർ: ബ്ര.മാത്യു പി ഇ, ഓഡിറ്റർ: ബ്ര. ജോഷ്വാ ജോർജ് മാത്യു, പബ്ലിസിറ്റി കൺവീനർ: ബ്ര.ജോജി വർഗീസ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ് അധ്യക്ഷത വഹിച്ചു. ഐപിസി എബൻ എസർ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി ജോർജ് മാത്യു തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

Sharjah city AG

Comments are closed.