Ultimate magazine theme for WordPress.

ഷാർജയിൽ എ. പി. ഫിലിപ്പിന് യാത്രയയപ്പ്

ഷാർജ : 31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഐപിസി യുഎഇ റീജിയൻ മുൻ ട്രഷറാറും കൌൺസിൽ മെമ്പറുമായ എ. പി ഫിലിപ്പിന് ഐപിസി യുഎ ഇ റീജിയൻ കൌൺസിൽ യാത്രയയപ്പ് നൽകി. റീജിയൻ പ്രസിഡന്റ്‌ റവ. ഡോ. വിൽ‌സൺ ജോസഫ് മൊമെന്റോ നൽകി. സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ ആശംസകൾ അറിയിച്ചു.

യുഎഇയിലെ വിശ്വാസ സമൂഹത്തിലെ പൊതു പരിപാടികളിൽ നിറ സാന്നിധ്യമായ മഞ്ജു എന്നു വിളിപ്പേരുള്ള എ.പി. ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. ഐപിസി വർഷിപ്പ് സെന്റർ ഷാർജ അംഗമായ ഫിലിപ്പ് നാട്ടിൽ നിരണം ടാബർനാക്കൽ ഐപിസി സഭാംമാണ്. നാട്ടിൽ സുവിശേഷപ്രവർത്തനങ്ങളിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ഫിലിപ്പിന് പ്രോത്സാഹനമായി ഭാര്യ മേഴ്‌സി ഫിലിപ്പ് മക്കൾ മേൽവിൻ ഫിലിപ്പ്- മരുമകൾ ബ്ലെസി മെൽവിൻ ബാംഗ്ലൂർ, മെഫിൻ ഫിലിപ്പ്, ജർമ്മനി എന്നിവർ ഒപ്പമുണ്ട്.

 

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌

Sharjah city AG