തിരുവല്ല: ഐ പി സി തിരുവല്ല സെന്റർ പിവൈ പി എ ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 3 വൈകിട്ട് ആറു മുതൽ
ഐ പി സി തിരുവല്ല സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിന്റെ സഹോദരൻ ബ്രദർ ആന്റോ അലക്സിന്റെ (മേപ്രാൽ എബനേസർ വീട്, ഓർത്തഡോക്സ് പള്ളിക്ക് സമീപം) ഭവനാങ്കണത്തിൽ നടക്കും.പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കും.
ഐ പി സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ അദ്ധ്യക്ഷത വഹിക്കും. ബ്രദർ ശാരോൺ വർഗ്ഗീസ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
