Ultimate magazine theme for WordPress.

പതിനെട്ടാമത്‌ ഐ എ ജി യു കെ & യൂറോപ്പ് നാഷണൽ കോൺഫറൻസ്സിന് അനുഗ്രഹീത സമാപ്തി

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച 18 മത്‌ ഐ എ ജി യു കെ & യൂറോപ്പ്
നാഷണൽ കോൺഫറൻസ്‌ റവ. ബിനോയ് എബ്രഹാം പ്രാർഥിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകി. പാസ്റ്റർ സാം റോബിൻസൺ ഐ എ ജി ക്വയറിനൊപ്പം ആരാധനകൾക്ക് നേതൃത്വം നൽകി.

മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൻസിന്റെ യൂത്ത് സെക്ഷനിൽ ഡോ : ബ്ലസൻ മേമനയും പാസ്റ്റർ എബൻ മാത്യുവും ലേഡീസ് സെക്ഷനിൽ ഡോ: അനു കെന്നത്തും ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു.

ഞായറാഴ്ച സംയുക്ത ആരാധനയോടൊപ്പം കർത്തൃമേശയോടെ കോൺഫറൻസ് സമാപിച്ചു.

 

വാർത്ത : പോൾസൺ ഇടയത്ത്

Sharjah city AG