Ultimate magazine theme for WordPress.

ക്രിസ്ത്യാനികൾ തിങ്ങിപാർത്തിരുന്ന ഗ്രാമം അഗ്നിക്കിരയായി

അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശിലെ തിറാപ് ജില്ലയിൽ മാർച്ച് 18 ന്  ക്രിസ്ത്യാനികൾ തിങ്ങിപാർത്തിരുന്ന ഒരു ഗ്രാമം മുഴുവൻ തീക്കിരയായി. തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 200 വീടുകൾ മുഴുവനായി കത്തി നശിക്കുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ ഭവനരഹിതരായി മാറി. വീടുകളിൽ തീ പടർന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത 65 വയസുള്ള ഒരു പുരുഷനും നാല് വയസുകാരിയുമാണ്പൊള്ളലേറ്റു മരിച്ചത്. ചൈനയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ സംസ്ഥാനത്തെ ലോംഗ്ലിയാങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവങ്ങൾ ഉണ്ടായത്.എങ്ങനെയാണ് അഗ്നിബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Sharjah city AG