Ultimate magazine theme for WordPress.

ഹമാസ് കരാറിൽ തുടരാൻ വിസമ്മതിച്ചു: ഗാസയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ് ഇസ്രായേൽ

ഗാസ : ഹമാസ് ഒന്നാം ഘട്ട വെടിനിർത്തൽ കരാറിൽ തുടരാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രായേൽ തടഞ്ഞു. ഗാസയിലേക്കുള്ള മാനുഷിക സഹായം തടയുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രക്കുകൾ തടഞ്ഞത്.

തീരുമാനത്തെ വിലകുറഞ്ഞ ബ്ലാക്ക്‌മെയിൽ എന്നും യുദ്ധക്കുറ്റമാണെന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. ഇത് വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഇസ്രായേലിന്റെ തീരുമാനം പിൻവലിക്കാൻ മധ്യസ്ഥർ ഇടപെടണമെന്നും ഹമാസ് പറഞ്ഞു. “ഗാസയിലേക്കുള്ള സഹായം നിർത്തലാക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇസ്രായേൽ അധിനിവേശത്തിന്റെ വൃത്തികെട്ട മുഖം വീണ്ടും കാണിക്കുന്നു. നമ്മുടെ ജനങ്ങളെ പട്ടിണിയിലാക്കുന്നത് നിർത്താൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം” ഹമാസ് വക്താവ് പറഞ്ഞു.

Sharjah city AG

Comments are closed.