Ultimate magazine theme for WordPress.

മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും: അമിത് ഷാ

ന്യുഡൽഹി: രാജ്യത്ത് മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ലഹരിവിരുദ്ധഭാരതം പടുത്തുയർത്താനുള്ള ശ്രമം തുടരുമെന്നും നിർദയവും സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് മാഫിയകളെ ചെറുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് കൂട്ടിച്ചേര്‍ത്ത അമിത് ഷാ കഴിഞ്ഞിടെ 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്ത കാര്യവും ഓർമിപ്പിച്ചു. പണത്തിന്‍റെ അത്യാർത്തിക്ക് വേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. .

Sharjah city AG

Comments are closed.