Ultimate magazine theme for WordPress.

ഏപ്രിലോടെ സൊമാലിയയിൽ ലക്ഷകണക്കിന് ആളുകൾ പട്ടിണി നേരിടേണ്ടിവരുമെന്ന് യൂണിസെഫ്

ന്യൂയോർക് : ഏപ്രിൽ മാസത്തോടെ സൊമാലിയയിൽ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ പട്ടിണി നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭാഘടകങ്ങൾ. ഫെബ്രുവരി 26 ബുധനാഴ്ച പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെയാണ് യൂണിസെഫ്, ലോകഭക്ഷ്യപദ്ധതി, ഭക്ഷ്യ കാർഷിക സംഘടന എന്നീ സംഘടനകൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

കടുത്ത വരൾച്ചയും, സംഘർഷങ്ങളും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളായി വരികയാണെന്ന് തങ്ങളുടെ പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസംഭാസംഘടനകൾ അറിയിച്ചു. ഇപ്പോൾത്തന്നെ രാജ്യത്ത് മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്നും വരുന്ന ഡിസംബർ മാസത്തോടെ രാജ്യത്ത് അഞ്ചുവയസ്സിൽ താഴെയുള്ള പതിനേഴ് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന് ഇരകളാകുമെന്നും സംഘടനകൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി

Sharjah city AG

Comments are closed.