Ultimate magazine theme for WordPress.

മണിപ്പൂരിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇംഫാൽ : മണിപ്പൂരിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സുരക്ഷാ സേനയുടെ ആയുധപ്പുരകളിൽനിന്ന് കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ ആയുധങ്ങൾ ഏഴ് ദിവസങ്ങൾക്കുള്ളിൽ തിരിച്ചേൽപ്പിക്കാൻ ഗവർണർ അജയ് കുമാർ ഭല്ല ഉത്തരവിട്ടു.

ആയുധങ്ങൾ സമർപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സമയപരിധിക്ക് ശേഷം ആയുധങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. 200 എ.കെ 47 തോക്കുകളുൾപ്പടെ 5682 ആയുധങ്ങളാണ് രണ്ടു വർഷത്തിനിടയിൽ മണിപ്പൂരിലെ പോലീസ് സ്റ്റേഷനിൽ നിന്നും മറ്റും മോഷണം പോയത്.

Sharjah city AG

Comments are closed.