ബാംഗ്ലൂർ : ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻ ഡോക്ടർ കെ.എം ചെറിയാൻ (82) അന്തരിച്ചു. ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം.
ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ശിശുരോഗ ഹൃദയ ശസ്ത്രക്രിയയുടെ തുടക്കകാരനാണ്. ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻ ഓണററി സർജനും പത്മശ്രീ അവാർഡുജേതാവുമാണ്.
ഡോക്ടർ കെ എം ചെറിയാൻ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ട് 50 വർഷം തികഞ്ഞ സമയത്ത് തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്
ജീവചരിത്ര പ്രകാശനത്തിന് ശേഷം അദ്ദേഹം ബാംഗ്ലൂരിലായിരുന്നു താമസം. ശാരീരിക ക്ഷീണത്തെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു മകൾ സന്ധ്യ ഒപ്പമുണ്ടായിരുന്നു.
മകൻ ഡോ.സഞ്ജയ് ചെറിയാൻ ഒരു ഹ്രസ്വ സന്ദർശനത്തിനായി ദുബായിലാണ്. സംസ്കാരം പിന്നീട്. അസോസിയേഷൻ ഫോർ തൊറാസിക് സർജറിയിലെ ആദ്യ ഇന്ത്യൻ അംഗവും ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ഫെലോയും മലേഷ്യൻ അസോസിയേഷൻ ഫോർ തൊറാസിക് ആൻഡ് കാർഡിയോവാസ്കുലർ സർജറിയുടെ ഓണററി അംഗവുമാണ്.

Comments are closed.