തിരുവല്ല: അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡിന്റെ പാസ്റ്റർ പാ. ഷിബു തോമസ് രചിച്ച ‘ബൈബിളിൻ്റെ സമകാലിക വീക്ഷണം എന്ന ഗ്രന്ഥം ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി പ്രകാശനം ചെയ്തു. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷനിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. രാജൻ ആര്യപ്പള്ളിൽ ആശംസകൾ അറിയിച്ചു.
ചർച്ച് ഓഫ് ഗോഡ് കേരള റീജിയന്റെ പാക്കിൽ നടക്കുന്ന കൺവൻഷനിൽ കേരള ഓവർസീയർ പാസ്റ്റർ ജോമോൻ ജോസഫ് പുസ്തകത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടത്തി. എക്സൽ പബ്ളിക്കേഷനു വേണ്ടി പാസ്റ്റർ ബിനു വടശ്ശേരിക്കര ആശംസകൾ അറിയിച്ചു.
