അറ്റ്ലാന്റ: ഐഎജി വേൾഡ് മിഷന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ പതിനൊന്നിന് അമേരിക്കയിലെ അറ്റ്ലാന്റയിൽ നടക്കും.
യൂകെ & യൂറോപ്പ് ട്രഷറർ പാസ്റ്റർ ബെൻ മാത്യൂ അധ്യക്ഷത വഹിക്കും. വേൾഡ് മിഷൻ ചെയർമാൻ റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യും. വേൾഡ് മിഷൻ ഡയറക്ടറായി പാസ്റ്റർമാരായ പോൾ പെട്രോവേറ്റ്സ്, സ്റ്റീവൻ ലെകെറേക്ക്, വിജി ചാക്കോ എന്നിവരെ നിയമിക്കും. മിഷൻ കോഓർഡിനേറ്ററായി നതാലിയ പെട്രോവെറ്റിനെയും നിയമിക്കും.
അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ നടക്കുന്ന മീറ്റിംഗിൽ യൂ കെ & യൂറോപ്പ് ജനറൽ സെക്രട്ടറി പാസ്റ്റർ ജിജി തോമസ്, കൗൺസിൽ മെമ്പർ പാസ്റ്റർ ജിനു മാത്യു എന്നിവരും പങ്കെടുക്കും.
വാർത്ത : പോൾസൺ ഇടയത്ത്

Comments are closed.