ഗുണ്ടൂർ: പാസ്റ്റർ ഡോ. സതീഷ് കുമാർ നടത്തുന്ന കാൽവറി ടെമ്പിൾ ചർച്ചും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ആന്ധ്രാപ്രദേശ് സർക്കാറിന്റെ ഉത്തരവ്. ഗുണ്ടൂർ ജില്ലയിലെ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു ഗ്രാമത്തിലാണ് സഭ സ്ഥിതി ചെയ്യുന്നത്.
ഓരോ മാസവും ആയിരക്കണക്കിന് ഗ്രാമീണർ മാനസാന്തരപ്പെട്ട് സഭയിൽ അംഗങ്ങളാകുന്നുണ്ട്. കൂടാതെ നിരവധി മിഷൻ സ്റ്റേഷനുകളും തുടങ്ങാൻ സഭ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിൽ രോക്ഷം കൊണ്ട വർഗീയ വാദികൾ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദ മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിയമപരമായ അനുമതിയില്ലാതെയാണ് പള്ളിയുടെ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചിട്ടുണ്ട്. കൂടാതെ സഭാ പാസ്റ്ററായ ഡോ. സതീഷ് കുമാർ നികുതി അടയ്‌ക്കാതെ പണം വെട്ടിച്ചെന്നും പരാമർശിച്ചു. പള്ളിക്കുള്ളിൽ നടക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നും കുറ്റപ്പെടുത്തി.
