ന്യൂയോർക് : അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി നാം സ്വരമുയർത്താൻ തയ്യാറാകണമെന്ന് യൂണിസെഫ്. ഒക്ടോബർ 31 വ്യാഴാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് യൂണിസെഫ് ഇപ്രകാരം എഴുതിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ സ്വപ്‌നങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നും യൂണിസെഫ് എഴുതി. പല പെൺകുട്ടികളും പ്രായപൂർത്തിയെത്തുന്നതിന് മുൻപേ വിവാഹത്തിന് നിർബന്ധിതരാകുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന കുറ്റപ്പെടുത്തി.

Comments are closed.