വോട്ടര്‍മാര്‍ക്ക് ഡോളര്‍ നൽകുമെന്ന മസ്കിന്റെ പ്രഖ്യാപനം നിയമലംഘനമാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്
വാഷിംഗ്ടൺ : യുഎസില്‍ ഓരോ വോട്ടര്‍മാര്‍ക്കും ദിവസേന ഒരു മില്യൺ ഡോളര്‍ വീതം നല്‍കുമെന്ന ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം ഫെഡറൽ നിയമത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ഈ വിഷയത്തിൽ ഇലോണ്‍ മസ്കിന്റെ അമേരിക്ക പിഎസിക്ക് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് കത്ത് അയച്ചു.
ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന് ഒപ്പിടുന്നവര്‍ക്കാണ് മസ്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അഭിപ്രായസ്വാതന്ത്ര്യവും ആയുധം കൈവശംവെക്കാനുള്ള അവകാശവും നല്കുന്ന, ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണയ്ക്കുന്നു എന്ന പെറ്റീഷനില്‍ ഒപ്പിടുന്ന വോട്ടര്‍മാരില്‍ ഒരാള്‍ക്കാണ് ഈ തുക നല്‍കുക.
