Ultimate magazine theme for WordPress.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ്

മോസ്‌കോ : ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്‌. ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഷി ജിൻപിങ് ഇപ്രകാരം പറഞ്ഞത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഷി ജിന്‍പിങ് പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് മോദിയും ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.