Ultimate magazine theme for WordPress.

ബൈബിള്‍ അച്ചടിച്ചതിന് ചൈനീസ് ഭരണകൂടം അറസ്റ്റിലാക്കിയ ക്രൈസ്തവന് മോചനം

ചൈന : ബൈബിള്‍ അച്ചടിച്ചതിന് ചൈനീസ് ഭരണകൂടം അറസ്റ്റിലാക്കിയ ക്രൈസ്തവ നേതാവിന് മോചനം. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ തടവ് അനുഭവിക്കുന്ന ക്രൈസ്തവ നേതാവായ എല്‍ഡര്‍ ജൂലോങ്ഫേയെ ചൈനീസ് അധികാരികൾ ജാമ്യത്തിൽ വിട്ടയച്ചതായി പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ക്രിസ്ത്യന്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വിചാരണയില്‍ തീർപ്പുകൽപ്പിച്ച് ജാമ്യത്തിൽ വിട്ടയക്കാൻ ഒക്‌ടോബർ 8-ന്, ഷുണ്ടെ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് തീരുമാനമെടുത്തത്. ഷുണ്ടെയിലെ തടവറയില്‍ നിന്നു അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യയും കുടുംബാംഗങ്ങളും ഷെങ്‌ജിയ പള്ളിയിൽ നിന്നുള്ള ക്രൈസ്തവരും എത്തിച്ചേര്‍ന്നിരിന്നു. 2023 ഓഗസ്റ്റ് 9നാണ് “നിയമവിരുദ്ധമായ ബിസിനസ് പ്രവർത്തനങ്ങൾ” എന്ന കുറ്റമാരോപിച്ച് ഷു ലോംഗ്ഫെയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ബൈബിളും ബൈബിള്‍ സഹായികളും പ്രിന്‍റ് ചെയ്തിരിന്നു. ഇതാണ് ക്രൈസ്തവ വിരുദ്ധത തുടരുന്ന ചൈനീസ് ഭരണകൂടം നിയമവിരുദ്ധ പ്രവര്‍ത്തിയായി വിശേഷിപ്പിച്ചത്. ഇദ്ദേഹത്തെ കൂടാതെ രണ്ടു പേരെയും പോലീസ് തടങ്കലിലാക്കിയിരിന്നു.

1 Comment
  1. Uydu anten montajı Malatya says

    Uydu anten montajı Malatya Malatya’daki en iyi uyducu olduklarını rahatlıkla söyleyebilirim. https://www.finlandmlbforum.com/read-blog/18029

Leave A Reply

Your email address will not be published.