മോസ്കോ : 67 ദിവസമായി കടലിൽ കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടയാളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും 46-കാരനായ മിഖായേൽ പിച്ചുഗിൻ എന്നയാളാണ് രക്ഷപ്പെട്ടതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിങ്കി ബോട്ടിലാണ് ഇയാൾ കടലിൽ കടലിലേയ്ക്ക് പോയത്. ചെറുബോട്ടാണ് ഡിങ്കി. രക്ഷപ്പെട്ടയാളുടെ സഹോദരനും 15-കാരനായ അനന്തിരവനും ചേർന്ന് ഒഖോത്സ്ക് കടലിൽ തിമിംഗലങ്ങളെ കാണാൻ പുറപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച ബോട്ടിൽനിന്ന് മറ്റു രണ്ട് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. മിഖായേൽ പിച്ചുഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
