ചേവരമ്പലം : ക്യാമ്പസ് ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2025 ജനുവരി 19 ന് സിഎഫ്ഐ ബൈബിൾ ക്വിസ് 2025 നടക്കും. 2 ശമൂവേൽ 1-24, എഫെസ്യർ 1-6 എന്നിവയാണ് പഠന ഭാഗങ്ങൾ.
ഗ്രൂപ്പ് എ (17 വയസ്സ് വരെ) ഗ്രൂപ്പ് ബി (18 വയസ്സ് മുതൽ 34 വരെ) ഗ്രൂപ്പ് സി (35 വയസ്സ് മുതൽ)എന്നിങ്ങനെയാണ് പ്രായ വിഭാഗം ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നൽകും.
