Ultimate magazine theme for WordPress.

ഡോ. സി. വി. വർഗീസിൻ്റെ സംസ്കാരം ശനിയാഴ്ച്ച ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ : വേദാധ്യാപകനും എഴുത്തുകാരനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ പാസ്റ്റർ ഡോ.സി.വി.വർഗീസ് (അനിയൻകുഞ്ഞ് – 63) നിത്യതയിൽ. സംസ്കാരം ശനിയാഴ്ച്ച രാവിലെ എട്ടിന് ഐപിസി ചെങ്ങന്നൂർ ഫെയ്ത്ത് സെൻ്റർ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് സഭാ സെമിത്തേരിയിൽ. കേരളത്തിലെ വിവിധ പെന്തക്കോസ്ത് സെമിനാരികളിൽ അധ്യാപകനായിരുന്നു. പെന്തക്കോസ്ത് സഭകളെ കുറിച്ച് മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയുടെ രചനയിലായിരുന്നു. ഭാര്യ: ഭരണിക്കാവ് കാരാവള്ളിൽ കൊച്ചുമോൾ. മക്കൾ: ജബേസ്, പ്രിസ്ക, പെർസിസ് (മൂവരും കാനഡ). മരുമക്കൾ: ഹെബ്സിബ, ഷോൺ പോൾസ്, ഓറൻ യരമി (മൂവരും കാനഡ).

Leave A Reply

Your email address will not be published.