ഗാസ : യുദ്ധ ഭീകരതയുടെ ഇടയിൽ ഗാസയിൽ രണ്ടാം ഘട്ട വാക്സിൻ വിതരണം ആരംഭിച്ച് യൂണിസെഫ്. കഴിഞ്ഞ മാസം ആദ്യഘട്ടം വിജയകരമായി വിതരണം ചെതിരുന്നു.
ഗാസയ്‌ക്കൊപ്പം, മധ്യപൂർവേഷ്യയിലെ മറ്റു രാജ്യങ്ങളിലും ഇപ്രകരം പോളിയോ വാക്സിൻ വിതരണം നടത്തുവാനും സംഘടന തീരുമാനിച്ചു. അനിശ്ചിതാവസ്ഥകൾ നിലനിൽക്കുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും പോളിയോ വാക്സിൻ യൂണിസെഫ് സംഘടന വഴിയായി വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ഏകദേശം 90 ശതമാത്തോളം വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചുവെന്ന് സംഘടന സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി.
