Ultimate magazine theme for WordPress.

അമ്മ വഴക്കുപറഞ്ഞതിന് മഹാരാഷ്ട്രയിൽ 15 വയസ്സുകാരി ആത്മഹത്യ ചെയ്തു

മുംബൈ : മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു, മഹാരാഷ്ട്രയിൽ 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

അംബർനാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബർ 26നാണ് എലി വിഷം കഴിച്ചത്. മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടർന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാനായില്ല.

Sharjah city AG

Comments are closed.