Ultimate magazine theme for WordPress.

ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; മട്ടാഞ്ചേരിയിൽ മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം

എറണാകുളം : ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല, മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം. കൊച്ചി മട്ടാഞ്ചേരിയിലെ പാലസ് റോഡിലെ സ്‌മാർട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.

ചോദ്യത്തിന് ഉത്തരം പറയാത്തതിൻ്റെ പേരിൽ അധ്യാപികയായ സീതാലക്ഷ്മി എൽകെജി വിദ്യാർഥിയായ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പുറംഭാഗത്ത് മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കൾ തല്ലിയതിൻ്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പോലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.

Sharjah city AG
Leave A Reply

Your email address will not be published.