Ultimate magazine theme for WordPress.

4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിലെ ഹാൻലെയിൽ. ഒക്ടോബർ നാലിനാണ് 4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ ഈ ദൂരദർശിനി ഉദ്‌ഘാടനം ചെയ്തത്.

.ഇലക്‌ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എല്‍.) മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭ അറ്റോമിക് റിസർച്ച്‌ സെന്റർ (ബി.എ.ആർ.സി.) തദ്ദേശീയമായി നിർമിച്ചതാണിത്. ഉയർന്ന ഊർജമുള്ള ഗാമാ കിരണങ്ങളെക്കുറിച്ച്‌ പഠിക്കാൻ കഴിയുന്നതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും ഊർജ്ജ്വസ്വലമായ സംഭവങ്ങളെക്കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കാൻ വഴിയൊരുക്കുകയും ചെയ്യുമെന്ന് മൊഹന്തി പറഞ്ഞു.

Sharjah city AG

Comments are closed.