Ultimate magazine theme for WordPress.

കർണാടകയിൽ മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ

ബാംഗ്ലൂർ : കർണാടകയിൽ മതപരമായ ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 20 പേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രേവശിപ്പിച്ചു. റായ്ച്ചൂർ ലിംഗസുഗൂർ താലൂക്കിലെ പറമ്പുര ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് സംഭവം.

ചടങ്ങിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്ത് പേരുടെ നില ഗുരുതമാണ്. സംഭവത്തിൽ റായ്ച്ചൂർ പോലീസ് കേസെടുത്തു.

Sharjah city AG

Comments are closed.