എടത്വ : യു.പി.വൈ.എം എടത്വയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 6 ന് ഫിലഡെൽഫിയ വെള്ളക്കിണർ സഭയിൽ വാർഷിക മീറ്റിംഗും താലന്തു പരിശോധന വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
പാ. കെ.എസ് ജോസഫ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ബ്രദർ ജിൻസൺ ഫിലിപ്പോസ് സ്വാഗതം അറിയിച്ചു. പാ. റെജി ചെറിയാൻ ഉദ്ഘാടനസന്ദേശം നൽകി. പാ. ഫെസ്തോസ്കുട്ടി, പാ. പി. എം മാത്യു, പാ. ജസ്റ്റിൻ, പാ. ജോയി മോൻ, പാ. ജിസ്മോൻ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. താലന്തു പരിശോധനാ വിജയികളായവർ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. താലന്തു പരിശോധന വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചർച്ച് ഓഫ് ഗോഡ് തലവടി, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചാത്തങ്കരി, ഐ.പി.സി ഹെബ്രോൻ ചർച്ച് കുന്തിരിക്കൽ എന്നീ സഭകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മീറ്റിംഗിൽ ആദരിച്ചു. ബ്രദർ ബിനോ മാത്യു നന്ദി അറിയിച്ചു.
