Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ ആരോഗ്യമേളയും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു

കൊട്ടാരക്കര : മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൻ്റെയും നെയ്യാറ്റിൻകര സൂപ്പർ സ്പെഷ്യലിറ്റി നിംസ് മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂബിലി മന്ദിരത്തിൻ്റെ 60-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ ആരോഗ്യമേളയും സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും നടന്നു.

കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം നിർവഹിച്ചു. ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു. റവ. ഷിബു സാമുവേൽ, റവ.ഷിബു എബ്രഹാം ജോൺ, ജോർജ് പണിക്കർ, റവ. റോയി പി. തോമസ്, എ. സി. തോമസ് എന്നിവർ പ്രസംഗിച്ചു. കാർഡിയോളജിസ്റ്റ് ഡോ. കിരൺ ഗോപിനാഥ് ആരോഗ്യ ബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.