Ultimate magazine theme for WordPress.

കാട്ടാക്കടയിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൗത്ത് സോൺ കൺവെൻഷൻ

തിരുവനന്തപുരം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ നവംബർ 7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽ കൺവെൻഷൻ നടക്കും.

റവ. വൈ റജി ഉദ്‌ഘാടനം നിർവഹിക്കും. പാ. ടി എം മാമച്ചൻ അദ്യക്ഷത വഹിക്കും. ഡോ. ഷിബു കെ മാത്യു, പാ. കെ ജെ മാത്യു, പാ. രാജു മെത്ര എന്നിവർ പ്രസംഗിക്കും. കൺവെൻഷനിൽ ലേഡീസ് മിനിസ്ട്രി സെമിനാറും പാസ്റ്റേഴ്‌സ് ഫാമിലി കോൺഫെറെൻസും നടക്കും. ഇവാ. അനിൽ അടൂർ, ജോയൽ പടവത് ,ജിൻസൺ ആന്റണി എന്നിവർ സോണൽ കൊയറിനോട് ചേർന്ന് ഗാന ശുശ്രുഷ നയിക്കും. പാ. സി എം വത്സലദാസ്, പാ. ഈപ്പച്ചൻ തോമസ്, ഡോ. അഭിലാഷ്, ബ്രദർ ബിനു ചാക്കോ, ബ്രദർ രാംദാസ്, പാ. പ്രഭാഷ് ഡേവിഡ്, ബ്രദർ തോമസ് കലൂർ, പാ. അലോഷ്യസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.