Ultimate magazine theme for WordPress.

യു.എസിനും ദക്ഷിണകൊറിയയ്ക്കും നേരേ ആണവായുധ ഭീഷണിയുമായി ഉത്തരകൊറിയ

സോള്‍: ദക്ഷിണകൊറിയയ്ക്കും യു.എസിനും നേരേ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇരുരാജ്യവും ഉത്തരകൊറിയയെ പ്രകോപിപ്പിക്കുകയും കൊറിയന്‍ ഉപദ്വീപില്‍ ശത്രുത വളത്താന്‍ ശ്രമിക്കുകയുമാണെന്ന് കിം കുറ്റപ്പെടുത്തി.

ഉത്തരകൊറിയയിലെ കിം ജോങ് ഉന്‍ യൂണിവേഴ്സിറ്റി ഓഫ് നാഷണല്‍ ഡിഫന്‍സില്‍ തിങ്കളാഴ്ച പ്രസംഗിക്കുമ്പോഴായിരുന്നു ഇപ്രകാരം പറഞ്ഞത്. ആണവായുധ ഭീഷണി മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും യു.എസ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള മുന്നറിയിപ്പ് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.