Ultimate magazine theme for WordPress.

ഫ്‌ളോറിഡയുടെ തീരപ്രദേശത്തെ ചരിത്രപരമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍ മാറുന്നുവെന്ന് കാലാവസ്ഥ കേന്ദ്രം

ഫ്‌ളോറിഡ : കാറ്റഗറി 5 കൊടുങ്കാറ്റായി മാറിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയുടെ തീരപ്രദേശത്തെ ചരിത്രപരമായ വലിയ ചുഴലിക്കാറ്റായി മാറുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

മില്‍ട്ടണ്‍ ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് മെക്സിക്കോ ഉള്‍ക്കടലിന് കുറുകെ ശക്തിയായി വീശിയടിക്കുകയാണെന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കൊടുങ്കാറ്റില്‍ രക്ഷ നേടാന്‍ ആളുകള്‍ നേരത്തെ തന്നെ തയ്യാറെടുക്കുന്നതിനാല്‍, വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലുകള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. ഇത് ഹൈവേകളില്‍ വന്‍ തോതിലുള്ള ട്രാഫിക് പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്.

Sharjah city AG

Comments are closed.