Ultimate magazine theme for WordPress.

ബഹിരാകാശ ഗവേഷണം: യുഎഇ സുപ്രീം സ്പേസ് കൗൺസിൽ സ്‌ഥാപിക്കും

അബുദാബി : ബഹിരാകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ സുപ്രീം സ്പേസ് കൗൺസിൽ സ്‌ഥാപിക്കുന്നു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും കൗൺസിൽ അധ്യക്ഷനാകും.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബഹിരാകാശ സുരക്ഷാ നയങ്ങൾ രൂപീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യുക. രാജ്യാന്തര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കൗൺസിലിൻ്റെ പ്രധാന ഉത്തരവാദിത്തങ്ങൾ. ബഹിരാകാശ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുക, പദ്ധതികളിൽ മുൻഗണന നിശ്ചയിക്കൽ, നിക്ഷേപം ആകർഷിക്കൽ എന്നിവയും കൗൺസിലിന്റെ ചുമതലയാണ്.

Sharjah city AG

Comments are closed.