Ultimate magazine theme for WordPress.

സുഡാനിൽ യൂണിസെഫ് 1.4 ദശലക്ഷം കോളറ പ്രതിരോധ വാക്സിനുകൾ എത്തിച്ചു

സുഡാൻ : സുഡാനിൽ യൂണിസെഫ് 1.4 ദശലക്ഷം കോളറ പ്രതിരോധ വാക്സിനുകൾ എത്തിച്ചു. രാജ്യത്തുടനീളം തീവ്രമായി കോളറ വ്യാപിക്കുകയാണ്. യൂണിസെഫ് സംഘടനയുടെ പ്രത്യേക വിമാനത്തിലാണ് മരുന്നുകൾ എത്തിച്ചത്.

സുഡാനിൽ 550 ഓളം ആളുകൾ ഈ കഴിഞ്ഞ മാസങ്ങളിൽ കോളറ ബാധമൂലം മരണപ്പെട്ടിട്ടുമുണ്ട്. അഞ്ചു വയസിനു താഴെയുള്ള 3.4 ദശലക്ഷം കുട്ടികളും കോളറ രോഗത്തിന്റെ പിടിയിൽ അകപ്പെടുവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളായ ഗെഡാറെഫ്, കസാല, നൈൽ എന്നിവിടങ്ങളിൽ 1.81 ദശലക്ഷം ആളുകൾക്ക് വാക്‌സിനേഷൻ നൽകാനാണ് കാമ്പയിനുകൾ ലക്ഷ്യമിടുന്നത്. കോളറ കൂടാതെ, സുഡാനിലെ 18 ൽ 12 സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി, മലേറിയ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളും പിടിപെടുന്നത്, പ്രതികൂല ഘടകമായി തീർന്നിരിക്കുകയാണ്.

Sharjah city AG
Leave A Reply

Your email address will not be published.