Ultimate magazine theme for WordPress.

മതവിശ്വാസങ്ങളൊന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി

കൊച്ചി : മതവിശ്വാസങ്ങളൊന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി ജസ്‌റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ. ഭരണഘടനയാണ് ഏറ്റവും ഉന്നതമെന്നും ഹൈക്കോടതി പറഞ്ഞു.

2016 ലെ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുത്ത മുസ്ലിം വിദ്യാർത്ഥിനി മന്ത്രിക്ക് ഹസ്‌തദാനം നൽകിയിരുന്നു. ഇത് മുസ്‌ലിം വ്യക്തിനിയമ ലംഘനമാണെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ച് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചതിനെതിരെ പെൺകുട്ടി നൽകിയ കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്‌റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.

Sharjah city AG

Comments are closed.