Ultimate magazine theme for WordPress.

പശ്ചിമ ബംഗാളിലെ കൽക്കരി ഖനിയിയിൽ സ്ഫോടനം: 7 മരണം

ഡൽഹി : പശ്ചിമ ബംഗാളിലെ കൽക്കരി ഖനിയിയിൽ സ്ഫോടനം. അപകടത്തിൽ തൊഴിലാളികളടക്കം ഏഴു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബിർഭം ജില്ലയിലെ ലോക്പൂർ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗംഗാറാംചക് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള ഖനിയിൽ കൽക്കരി ഖനനത്തിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല.

Sharjah city AG
Leave A Reply

Your email address will not be published.