Ultimate magazine theme for WordPress.

ഇസ്രായേൽ ഹമാസ് സംഘർഷം: വെടിനിർത്തലിന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ഇസ്രായേൽ ഹമാസ് സംഘർഷം, രാജ്യങ്ങൾ തമ്മിൽ ഉടൻ വെടിനിർത്തൽ കരാറുകൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച വത്തിക്കാൻ ചത്വരത്തിൽ നടന്ന പ്രാർഥനയ്ക്ക് ഒടുവിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഗാസയിൽ ഇപ്പോഴും നിരവധി ആളുകൾ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുതെന്നും അവരുടെ മോചനം ദ്രുതഗതിയിൽ സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും പാപ്പ അഭ്യർഥിച്ചു. ലെബനൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ എത്രയുംവേഗം വെടിനിർത്തൽ പ്രാബല്യത്തിൽവരേണ്ടത് ഏറെ ആവശ്യമാണെന്നും ഗ്രാമങ്ങൾ ഉപേക്ഷിച്ചുകൊണ്ട്, കുടിയേറാൻ നിർബന്ധിതരായ ജനതയ്ക്കുവേണ്ടി പ്രാർഥിക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.