ബ്രിസ്ബേൻ : ബ്രിസ്ബേനിൻ്റെ കിഴക്ക് തോൺസൈഡിലെ ബേസൈഡ് കോർട്ടിലുള്ള വീടിന് തീപിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ 7.15-ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു.
റേവൻ എന്ന കുട്ടിയാണ് മരിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഈ സമയം കുട്ടിയെ നോക്കുന്നതിനായി 30 വയസ്സുകാരിയായ യുവതി വീട്ടിലുണ്ടായിരുന്നതായിട്ടാണ് വിവരം. നിലവിൽ ഇവരെ കാണാനില്ല. തീപിടിത്ത സമയത്ത് യുവതിയും വീട്ടിൽ ഉണ്ടായിരുന്നതായി തങ്ങൾ വിശ്വസിക്കുന്നതായി ക്വീൻസ്‌ലാൻഡ് പൊലീസ് സർവീസ് ചീഫ് ഇൻസ്പെക്‌ടർ കാൾ ഹാനെ പറഞ്ഞു. സംഭവ സമയം, റേവന്റെ അമ്മയും രണ്ടാനച്‌ഛനും മറ്റൊരു സംസ്ഥാനത്തായിരുന്നു.
