Ultimate magazine theme for WordPress.

തെക്കൻ ലെബനനിലെ ജനങ്ങൾക്ക് ഇസ്രായേൽ പ്രതിരോധ സേനയുടെ അടിയന്തര മുന്നറിയിപ്പ്

ടെൽ അവീവ് : തെക്കൻ ലെബനനിലെ ജനങ്ങൾക്ക് ഇസ്രായേൽ പ്രതിരോധ സേന അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. തെക്കൻ ലെബനനിലെ 25 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് പ്രദേശം വിട്ടുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. തെക്കൻ ലെബനൻ നഗരമായ സിഡോണിന് വടക്ക് സ്ഥിതി ചെയ്യുന്ന അവാലി നദിയുടെ വടക്കോട്ട് നീങ്ങാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

ഹിസ്ബുള്ള അംഗങ്ങള്‍, ഇൻസ്റ്റാളേഷനുകള്‍ അല്ലെങ്കില്‍ ആയുധങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാണ്. ഗ്രാമവാസികളേ, നിങ്ങള്‍ നിങ്ങളുടെ വീടുകള്‍ ഒഴിഞ്ഞ് പോകണം. നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ഉചിതവും സുരക്ഷിതവുമായ സമയത്തെക്കുറിച്ച്‌ ഞങ്ങള്‍ നിങ്ങളെ അറിയിക്കും,”അഡ്രേ വ്യക്തമാക്കി.

Sharjah city AG

Comments are closed.