ന്യൂയോര്‍ക്ക് : ഇറാന്‍ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ക്കെതിരായ സൈനിക നടപടിക്ക് പ്രതികാരമായി ഇസ്രായേലിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെയാണ് കമലാ ഹാരിസ് ഇറാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
” ഇറാന്‍ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ ശക്തിയാണെന്ന് വ്യക്തമായി. ഇറാനും, ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശക്തികള്‍ക്കുമെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് ഉറപ്പാക്കും. ഞങ്ങളുടെ കൂടെ സഹായത്തോടെ ഇസ്രായേലിന് ഈ ആക്രമണത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു. അമേരിക്ക എപ്പോഴും അവരുടെ സഖ്യകക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും” കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.
