കോട്ടയം : ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേൽക്കാൻ നിയുക്തനായ മാർ തോമസ് തറയിലിന് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത മെത്രാസന മന്ദിരത്തിൽ സ്വീകരണം നൽകി.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായുടെ ഉത്തരവാദിത്വത്തിൽനിന്നും വിരമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടവും സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതയെ നയിക്കാൻ നിയോഗിച്ചിരിക്കുന്ന മാർ തോമസ് തറയിലിന് മാർ മാത്യു മൂലക്കാട്ട് അഭിനന്ദനം അറിയിച്ചു.
