വാഷിങ്ടണ്‍: ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി
ഈ വർഷം ആദ്യം തകര്‍ന്നതായി അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സൈനിക ശേഷി ശക്തിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് വൻ തിരിച്ചടിയാണ്.
ലോകത്തിലെ ഏറ്റവും വലിയ നാവിക സേന ചൈനയുടേതാണ്. ചൈനയ്ക്ക് 370ലധികം യുദ്ധക്കപ്പലുകള്‍ ഉണ്ട്. ഇതിന് പുറമേ പുതിയ തലമുറ ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ പുതിയ ഫസ്റ്റ്-ഇന്‍-ക്ലാസ് ആണവ അന്തര്‍വാഹിനി മെയ്-ജൂണ്‍ കാലയളവില്‍ ഒരു തുറമുഖത്തോട് ചേര്‍ന്ന് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം ചൈന നിഷേധിച്ചിട്ടുണ്ട്.
