Ultimate magazine theme for WordPress.

ഡോ. ഷിബു കെ മാത്യുവും പാസ്റ്റർ ഷിജു മത്തായിയും ഗവേണിംഗ് ബോഡി അംഗങ്ങൾ

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ അഖിലേന്ത്യാ ഗവേണിംഗ് ബോഡി അംഗങ്ങളായി കേരളാ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് ഡോ. ഷിബു കെ മാത്യൂ, പാസ്റ്റർ ഷിജു മത്തായി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 26 ന് ചെന്നെയിൽ നടന്ന അഖിലേന്ത്യാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും റീജിയനിൽ നിന്നുമുള്ള സ്റ്റേറ്റ് ഓവർസിയർന്മാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മൂന്ന് വർഷമാണ് അംഗങ്ങളുടെ കാലാവധി.

ഡോ. ഷിബു കെ മാത്യൂ കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, സ്റ്റേറ്റ് കൗൺസിൽ അംഗം എന്ന നിലയിൽ പ്രവർത്തിക്കുന്നു.
പാസ്റ്റർ ഷിജു മത്തായി സ്റ്റേറ്റ് കൗൺസിൽ ട്രഷറർ, കൊട്ടാരക്കര ടൗൺ സെൻ്റർ മിനിസ്റ്റർ എന്നീ ചുമതലകൾ വഹിക്കുന്നു.

സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് പാസ്റ്റർ സി സി തോമസ് ഗവേണിംഗ് ബോഡി ചെയർമാനും തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. എബനേസർ ശെൽവരാജ് സെക്രട്ടറിയും സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ ട്രഷറാറായും പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.