Ultimate magazine theme for WordPress.

ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രി

ന്യൂഡൽഹി : ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ–ഗൾഫ് കോപറേഷൻ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഗാസയിൽ വെടിനിർത്തലുണ്ടാകണം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്.
മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകണം. അതിന് ഇന്ത്യ പൂർണ പിന്തുണയും നൽകും. ജയശങ്കർ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.