നിരണം: ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് ലഭിച്ചു.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഗാന്ധി ഭവൻ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ മാനിച്ചാണ്
ഡോ. പോൾ മണലിൽ അദ്ധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി സോമരാജനെ തിരഞ്ഞെടുത്തത്.
അവാർഡ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഫാ. ബിജു പി. തോമസും സെക്രട്ടറി ശ്രീ. കെ. വി. വർഗീസും ട്രസ്റ്റി ശ്രീ. സി. ജെ. നൈനാനും ചേർന്നാണ് അവാർഡ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
2022-ൽ തോംസൺ ഗ്രൂപ്പ് ചെയർമാൻ ജഗൻ തോമസിനും 2023-ൽ സി. എച്. അബ്ദുൽ റഹീമിനുമാണ് ട്രസ്റ്റ് അവാർഡ് നേടിയത്.

Comments are closed.